Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Approves

Pathanamthitta

റാ​ന്നി​യി​ലെ 31 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി

റാ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 31 ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു 2025 -26 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഇ​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി നാ​ലു​കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ 16 റോ​ഡു​ക​ള്‍​ക്ക് ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​നു പു​റ​മേ​യാ​ണ് ഇ​പ്പോ​ള്‍ നാ​ലു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

മാ​മ്പാ​റ വാ​ത്തേ​ത്തു​മ​ണ്ണി​ല്‍​പ​ടി - തോ​പ്പി​ല്‍ പ​ടി, ളാ​ഹ - അ​മ്മ​ന്‍​കോ​വി​ല്‍ ച​മ്പ​ക്ക​ര റോ​ഡ്, വാ​ലു​പ്പാ​റ - മാ​മ്പ്ര​ക്കു​ഴി റോ​ഡ്, നാ​റാ​ണം​തോ​ട് - സു​മ​തി​പ്പ​ടി- നെ​ല്ലി​മ​ല റോ​ഡ്, കോ​ന്നാ​ത്ത് പ​ടി - നെ​ല്ലി​മ​ല റോ​ഡ്, മ​ട​ന്ത​മ​ണ്‍- ആ​റാ​ട്ടു​മ​ണ്‍ പു​ള്ളി​ക്ക​ല്ല് - ഇ​ട​മു​റി റോ​ഡ്, വ​ലി​യ​കു​ളം നാ​ലു​പ​ങ്ക് ജം​ഗ്ഷ​ന്‍ - ക​ന​ക​ക്കു​ന്ന് റോ​ഡ്, ചാ​ത്ത​ന്‍​ത​റ ശ്മ​ശാ​നം സെ​ന്‍റ്തോ​മ​സ് പ​ള്ളി​പ്പ​ടി റോ​ഡ്, മ​ണ്ണ​ടി​ശാ​ല - വ​ള്ളി​ക്കാ​വ് റോ​ഡ്, കോ​ള​നി ഓ​ഫീ​സ് പ​ടി - വൈ​ദ്യ​ര്‍​മു​ക്ക് റോ​ഡ്, പൂ​ക്കോ​ട്ടു​പ​ടി ത​ല​ച്ചി​റ​പ്പ​ടി റോ​ഡ, ഏ​റാ​ട്ടു​കു​ന്ന് - പ​ര​വേ​ലി, ക​മ്പ​നി​പ്പ​ടി - വ​ട്ട​പ്പാ​റ​പ്പ​ടി, ചെ​റു​കാ​വ് - ഒ​ളി​ക​ല്ല് റോ​ഡ്,

മ​ണ​ക്കാ​ലം പ​ള്ളി - ഗു​രു​മ​ന്ദി​രം റോ​ഡ്, പ്ലാ​ച്ചേ​രി - ആ​റൊ​ന്നി​ല്‍ പ​ടി - പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ പ​ടി, മ​ഞ്ചേ​രി ക്കുഴി - പാ​ല​ച്ചു​വ​ട് സ്‌​കൂ​ള്‍ റോ​ഡ്, വാ​ലു​പു​ര​യി​ട​ത്തി​ല്‍​പ​ടി - പു​ന്ന​ശേ​രി​ല്‍ പ​ടി റോ​ഡ്, ഏ​ഴോ​ലി - പു​തു​വ​ല്‍ ത​ടം - എ​ബ​നേ​സ​ര്‍ കോ​ര്‍​ട്ട്, ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​പ്പ​ടി - പു​ള്ളോ​ലി​പ്പ​ടി, പോ​സ്റ്റ് ഓ​ഫീ​സ് പ​ടി - ആ​റ്റ​ശേ​രി​യി​ല്‍​പ​ടി, കൂ​ട​ത്തു​മ​ണ്ണി​ല്‍ പ​ടി - നീ​ല​ത്തി​ല്‍ പ​ടി, കോ​ണ്ടൂ​ര്‍ പ​ടി പ​ന​ച്ചി​ക്ക​ല്‍ റോ​ഡ്, കാ​വു​ങ്ക​ല്‍​പ​ടി- പീ​ടി​ക​യി​ല്‍ പ​ടി റോ​ഡ്, മ​ന​പ്പാ​ട്ടു​പ​ടി - കൊ​ല്ല​ന്‍റെ പ​ടി, അ​മ്പ​ല​ത്തും​പ​ടി - കു​ളം മി​ല്‍​മാപ​ടി റോ​ഡ്, അങ്കണ​വാ​ടി പ​ടി- മ​ല​മ്പാ​റ അം​ബേ​ദ്ക​ര്‍ കോ​ള​നി റോ​ഡ്, ഇ​ള​വാ - ഊ​ട്ടു​കു​ളം, അ​റി​ഞ്ഞി​ക്ക​ല്‍ - കു​ഴി​ക്കാ​ട് റോ​ഡ്, ആ​ശ്ര​മം - മു​ള​ക്ക​ല്‍ റോ​ഡ്.

പു​തു​ക്ക​ട - മ​ണ​ക്ക​യം റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു


റാ​ന്നി: പു​തു​ക്ക​ട - മ​ണ​ക്ക​യം റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ടം ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. മ​ണ​ക്ക​യം പാ​ലം മു​ത​ലു​ള്ള റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ക. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗ് എ​ല്‍​എ​സ്ജി​ഡി പ​ത്ത​നം​തി​ട്ട എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​മാ​ണ് നി​ര്‍​വ​ഹി​ക്കു​ക. നേ​ര​ത്തേ ബ​ജ​റ്റി​ല്‍ 1.20 കോ​ടി രൂ​പ അ​നു​വ​ദി​ച്ച പ്ര​വൃ​ത്തി​യു​ടെ ക​രാ​ര്‍ ആ​യി​ട്ടു​ണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​തു​ക്ക​ട - ചി​റ്റാ​ര്‍ റോ​ഡ് വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഫ​ണ്ട് വ​ക​യി​രു​ത്തി​യ​ത്. ര​ണ്ട് പ്ര​വൃ​ത്തി​യും ക​ഴി​ഞ്ഞ് റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ച്ച ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് ഒ​രു കോ​ടി രൂ​പ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up